Wednesday, June 9, 2010



അറിയാതെ എപ്പോഴോ പറയുന്ന വാക്കുകള്‍
മനസ്സിന്‍റെയുള്ളിലൊരു ചെറു നൊമ്പരം
തീര്‍ക്കവെ അറിയാതെ അന്നേന്‍റെ കണ്ണ്
നിറഞ്ഞു പോയി അറിഞ്ഞു കൊണ്ടൊന്നും
ഞാന്‍ ചെയ്തതില്ല ..സഖേ ഞാന്‍ ചെയ്തതില്ല.


എന്നിട്ടുമെൻ്റെ  മനസ്സു നീ അറിഞ്ഞില്ലയെങ്കിലും

പരിഭാവമൊട്ടില്ല അല്പംപോലും
അറിയുമോരുനാള്‍ വരും കാത്തിരിക്കാം
അറിയുന്നു ഞാന്‍ നിന്നെ അതുകൊണ്ടു മാത്രം.
മഴ പെയ്തു തോര്‍ന്ന ഈ രാവില്‍ മനസിന്‍റെ
ജാലക വാതിലിലൂടെ ഒരു മന്ദസ്മിതവുമായി
വന്നൊരു കുളിര്‍ കാറ്റിന്‍ മര്‍മ്മരം എന്‍റെ-
മനസിന്‍റെ ജാലകം തുറക്കവേ.....ഒരു പിടി
ഓര്‍മകള്‍ എന്‍ അകതാരിലങ്ങനെ പൊട്ടി
മുളക്കവേ ഓര്‍ത്തു ഞാന്‍ എന്‍ ബാല്യകാലം.

ആദ്യമായി പെയ്ത മഴയില്‍ നനഞ്ഞതും
അതിനമ്മ തന്‍ സ്നേഹത്തിന്‍ ശകാരം കേട്ടതും
പിന്നെ പൊഴിഞ്ഞ ആ മാമ്പൂ പെറിക്കിയതും,
ചെമ്പിന്‍റെ ഇലയില്‍ വെള്ളം നിറച്ചതും, എല്ലാം
എന്‍ ഓര്‍മകള്‍ക്കുള്ളില്‍ തെളിഞ്ഞു നിന്നു.

മഴയുടെ രാത്രിയില്‍ കൊള്ളിയാന്‍ മിന്നിയതും,
ഇടിമുഴക്കത്തിന്റെ ഗര്‍ജനം കേട്ടതും, പിന്നെ
പേടിച്ചു ഉറങ്ങാതെ ഒളിച്ചിരുന്നതും എന്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ തെന്ലിഞ്ഞു വന്നു.

എന്തൊരു ഭംഗിയാണീ മഴയ്ക്ക്‌ അതില്‍
മുങ്ങി നിവര്‍ന്നു ഞാന്‍ ഓര്‍ത്തുപോയ് ഞാന്‍
ആ സുന്ദരമായോരെന്‍ ബാല്യകാലം... എന്നും
കൊതിക്കുന്ന ആ എന്‍റെ ബാല്യകാലം.....

Sunday, June 6, 2010


കണിക്കൊന്ന കൊമ്പില്‍ ഇളകിയാടും
സ്വര്‍ണവര്‍ണ്ണ പൂക്കളെ.......
കണ്ടുവോ നിങ്ങളെന്‍ പ്രിയയെ
പാറിപ്പറക്കുന്ന പക്ഷികളെ
നിങ്ങളോ കണ്ടുവോ എന്‍ പ്രിയയെ
മറന്നു ഞാനിന്നു കണ്ടനാളും
മറന്നുവോ അവളെന്നെയും
ഒരിക്കല്‍ ഞാന്‍ വന്നിരുന്നവള്‍ക്കായി
ഈ പൂത്തകണിക്കൊന്ന ചുവട്ടിലും.
കണ്ടില്ല ഞാനന്നുമവളെ എന്‍
പ്രിയയെ, ജീവന്‍റെ ജീവനെ.
ഒരിക്കല്‍ ഞാന്‍ കേട്ട മധുരസ്വരം
എന്‍റെ ഹൃദയഗീതത്തിന്‍
അതില്‍പ്പിന്നെ ഞാനിന്നും
പാടുന്നു അവള്‍ക്കായി എന്‍
ഹൃദയത്തിന്‍ ജീവരാഗം.
വന്നില്ല എന്നിട്ടും അവളെന്‍റെ സമീപം
ഒരു സ്വരരാഗഗാനലാപമായി വീണ്ടും
കാത്തിരിപ്പൂ ഞാനവള്‍ക്കായി
വീണ്ടുമീ കണിക്കൊന്ന ചുവട്ടിലും......


പാദസരങ്ങളില്‍ ഉണരും പദങ്ങളെ
പാദമുദ്രകള്‍ക്ക് നിങ്ങള്‍ തോഴിമാര്‍
ലാസ്യനടനത്തിന്‍ താള പദങ്ങളില്‍ ഇന്നും
ആദിയുണരുന്നു കലയുടെ നടനം
ഒരു നദിയുടെ കളകള നാദമായി ഉണരും
സംഗീതത്തിന്‍ ധ്വനികളെ നിന്‍
കാലടികളില്‍ നടന കെദരമാക്കൂ
കാവ്യകലയുടെ വിതുമ്പലുകള്‍
നിങ്ങള്‍ കേള്‍ക്കുന്നുവോ, എങ്ങോ ....
നടനത്തിന്‍ സൌകുമാര്യമാകുന്ന
താളലയ ഭാവമാം ലാസ്യവും-
ഉണരുന്നു നിന്‍ പദങ്ങളിന്നും.

വിട പറയുവാന്‍ ....

വിട പറയുവാനൊരു വാചകം തരു
മനസ്സിലെ പാകിയ സൗഹൃദങ്ങള്‍
വലിചെറിയുവാനൊരു മനസ്സും ....
പണ്ട് മാ! നിഷാദ പാടിയ മുനിയെ-
വിടെ ഇന്നീ കൊടും പാതകചൂടില്‍
എല്ലമെരിഞ്ഞടങ്ങവേ ...
കാണാം എനിക്ക് കനലായി കാലത്തിന്‍
അട്ടഹാസങ്ങളും ആഹ്ലാദങ്ങളും
ഇത്രെയും ആയിട്ടും ഞങ്ങള്‍ മാത്രം വിട-
പറയുവനോരുങ്ങിയതില്ലല്ലോ....
ആരരോടും പറയുവനറിയാതെ
ഏതൊ വിശദ മൂകമാം മൗനം.