Monday, April 25, 2011



ഒരു കുഞ്ഞു പൂവിന്‍ സുഗന്ധമിന്നൊരു
മഞ്ഞുതുള്ളി പോലെ മനസിലലിഞ്ഞു ചേരവേ
കാലമെന്‍ കൈയിലിടുന്നു വിലങ്ങുകള്‍
ഏതോ മറയുടെ കാഹളം പോലവേ.

അരുതാത്തതൊന്നും ചെയ്തതില്ല ഞാന്‍
എന്നിട്ടുമെന്തേ എന്‍ കൈയ്കളില്‍ കരിപുരണ്ടു
കാലത്തിന്‍ മറയോ മറവിതന്‍ മയമോ
തിരശീലയിലിന്നു പ്രതിഫലിപ്പൂ.

ഋതുക്കള്‍ മാറി മറയുന്നു അങ്ങകലെ
കേവലമാം ഒരു ധ്വനി നിറയുന്നു മനസ്സിലും
ആര്‍ത്തനാദത്തിന്‍റെ കലംബലുകള്‍
ഉഴറുന്നുവല്ലോ അങ്ങു ചക്രവാളം.

ആര്‍ദ്രമാം മനസിന്‍റെ വേദന ഒരു മഞ്ഞു
തുള്ളിയില്‍ തട്ടിയുടഞ്ഞു പോകുമ്പോള്‍, ഞാന്‍
ഓര്‍ത്തു പോയ് എന്‍റെ നിരപരാധിത്വം.

Sunday, April 24, 2011

ഓര്‍മകള്‍


ഒരു മൌനസമ്മതം നല്കിയെപ്പോഴോ
മറഞ്ഞു പോയൊരു കാവ്യശകലമേ
അറിഞ്ഞില്ല നിന്നെ ഞാന്‍ ഒട്ടുമേ
ഓര്‍മതന്‍ ചിറകില്‍ നീ സ്വപ്നങ്ങള്‍
വിടര്‍തവേ, മരവിയെന്നരികില്‍ ഓടിയെത്തി
ആരോരുമറിയാതെ ഓടിയെത്തി.
മറന്ന സ്വപ്നങ്ങളും , മൌനസമ്മതങ്ങളും
കാലത്തിന്‍ യവനികയിലലിഞ്ഞു ചേര്‍ന്നു
ഇനി ഒരിക്കല്‍, വരുമോ വിരുന്നെന്‍
മനസ്സിലേക്കവ ഞാനറിയാതെ ഒരുവേള എന്നെങ്കിലും .

വാടുന്ന പുഞ്ചിരി


ഒരു വേനലിന്‍ ഗഥകാല സ്മരണയായി
ആ പനിനീര്‍ പുഷ്പം വാടി നിന്നു.
ഒരു പാട് സ്നേഹിച്ച ആ പൂവിന്‍ ഇതളുകളില്‍
ഒരിതി ക്ഷീണം പടര്‍ന്നിരുന്നു.

ഒരു സന്ധ്യയില്‍ നട്ടോരീ ചെടി എന്‍-
മുറ്റത്തു ഒരു പാട് നാളുകള്‍ പരിചരിച്ചു
എന്നും വെള്ളമൊഴിച്ചും തണലേകിയും
ഒരു പാട് നാളുകള്‍ ഞാന്‍ പരിചരിച്ചു.

ദിവസങ്ങള്‍ ആഴ്ചകള്‍ വഴിമാറവേ
കണ്ടു ഞാനൊരുപുലരിയില്‍ ഒരു
പൂവിന്‍റെ പുഞ്ചിരിയാര്‍ന്ന ആ മുഖം
ഒരു മന്ദഹാസത്തില്‍ നോക്കി ഒരിത്തിരി ആഹ്ലാദത്തില്‍.

എന്തൊരു സൌന്ദര്യമാണതിന്‍ പുഞ്ചിരി
എന്നിട്ടും എന്നേക്കും അതില്ല പോലും
ഒരിത്തി നാളിന്‍റെ ആഹ്ലാദമെങ്കിലും
ഇന്നിദാ വാടുന്നു ഈ വേനലില്‍ ആ പുഞ്ചിരി.

Sunday, January 30, 2011

ഒരായിരമിഷ്ടങ്ങള്‍ മനസ്സിലുണ്ടെങ്ങിലും
ഒരരവയര്‍ നിറയ്ക്കാനത് പോരുമോ .....
മനസിലുണ്ടയിരുന്നോരിഷ്ടങ്ങള്‍ ബാല്യത്തില്‍
ഒരുപ്പാട്‌ നാളും ഞാന്‍ താലോലിച്ചു.

പിന്നെടെപ്പോഴോ ജീവിത പുകമറയെന്നെ
പിടിച്ചുലയ്ക്കെ അറിയാതെ അടിപതറി
ഒരിക്കലും കരുതാത്ത കാണാ കയങ്ങളില്‍
വീണുപോയി....ഞാന്‍ അറിയാതെ വീണുപോയി.

അറിഞ്ഞു ഞാനെന്‍റെ കറുത്ത കൈകളെ
വൈകിയാണെങ്കിലും ഉഴറി പോയി......
ഒരര വയര്‍ നിറയ്ക്കാനായി തുടങ്ങിയ
കൃത്യങ്ങള്‍ അകലേയ്ക്ക് എന്നെ കൊണ്ടുപോയി .

ഇന്നു ഞാന്‍ കാണുന്നു എന്‍റെയീ ചെയ്തികള്‍
വെള്ളി വെളിച്ചത്തില്‍, തിരിച്ചറിവിന്‍റെ നാന്ബുകള്‍
ഒരായിരം പത്തി വിടര്‍ത്തി നില്‍ക്കെ
കഴുകട്ടെ ഞാനെന്‍റെ കൈകള്‍ ഉണരുന്ന തലമുറയ്ക്കായി...