Saturday, May 8, 2010

ഹൃദയ രാഗം....

ഒരു വീണ പൂവിന്‍ കഥ പോലെ
ഒരു രാക്കിളി തന്‍ പാട്ട് പോലെ
അകലെയെങ്ങോ ഒഴുകീടുന്നു
സ്നേഹര്‍ദ്രമായൊരു പ്രണയ ഗാനം.

എന്നോ മറന്നൊരീ ഈണം പോലെ
ആരോ ചൊല്ലിയ വരികള്‍ പോലെ
ആരോടും മിണ്ടാതെ അലഞ്ഞിടുന്നു
കാറ്റിലാ നിശബ്ദമാം പ്രേമഗാനം.

പൌര്‍ണമി രാത്രി തന്‍ നിലാവു പോലെ
പാല പ്പൂവിന്‍റെ ഗന്ധം പോലെ
നിലാവിന്‍ നിഴലായി നീങ്ങിടുന്നു
താളം മറന്നോരീ ഹൃദയരാഗം. 

Thursday, February 19, 2009

ഓര്‍മകള്‍....!!!

ഓര്മതന് മണിചെപ്പിലെവിടെയോ
ഒളിപ്പിച്ചു ഓരോ ഗദ്ഗദങ്ങള്‍ ...
ഒരിക്കലും തുറക്കാതിരിക്കനായ്
എന്നിട്ടും ഓര്‍മകള്‍ മുട്ടി വിളിക്കുന്നു
എന്‍ മനസ്സിന്‍ പടിവാതില്‍ക്കല്‍

എന്നോ മറന്നോര ഓര്മകലൊക്കെയുമ്
ഒരു വട്ടം കൂടിയെന്‍ മനസ്സിലേയ്ക്ക്
വിരുന്നു വന്നു ...വിളിക്കാതെ വിരുന്നു വന്നു ...

പലവട്ടം പറഞ്ഞെങ്ങിലും മനസ്സ്-
അറിയുന്നില്ല എന്റെ ഉള്ളം
വിളിക്കാത്ത അതിഥി പോല്‍
വീണ്ടും അവ വിരുന്നു വന്നു .....

ഏതൊ സ്വപ്നത്തിന്റെ സുഖതിലെക്ക്
അറിയാതെ എപ്പോഴോ വഴുതി വീഴുന്നോ -
രെന്നെ നീ എന്തിനിങ്ങനെ വീണ്ടും
നൊമ്പരപ്പെടുത്തുന്നു ...മനസ്സിന്റെ
ഉള്ളറകളില്‍ ഓര്‍മകള്‍ തന്‍ പെരുമ്പറ മുഴങ്ങുന്നു .....

Sunday, February 8, 2009

ചിലമ്പൊലികള്‍ .........

ആരോ പാടും നാടന്‍ പാട്ടിന്റെ
ആദി താളങ്ങളെ നിങ്ങള്‍
ശ്രുതിമധുരമം അതിന്‍ ജീവനല്ലോ
പാടുന്ന പാട്ടിന്റെ നാദലയങ്ങളില്‍
കേള്ക്കുന്നു ഞാനെന്റെ ഹൃദയതാളം
തംബുരു മീട്ടി പാടുന്നു ഞാനെന്റെ
ആത്മവിനുള്ളിലെ ഹൃദയരാഗം.
പദങ്ങള്‍ എന്നുമാ ചിലങ്കതന്‍ ശബ്ദലയ-
തിലുരരുന്നുവല്ലോ , ഒരു പുത്തന്‍ ഉണര്‍വോടെ
നിലാവിന്‍ നിശബ്ദമാം യാമാത്തിലെവിടെയോ
കെട്ട് ഞാന്‍ ചിലങ്കതന്‍ ചിലമ്പൊലികള്‍ .
ആദി താളത്തിന്‍ ഗാനങ്ങളെ നിങ്ങളിന്ന് -
ഉറരുന്നുവെന്‍ മനസ്സിനുള്ളില്‍
ആ ഗാനങ്ങള്‍ തന്‍ ശബ്ദവീചികളില്‍
എവിടെയോ മറന്നു ഞാന്‍ എന്നെയും
ആര്‍ദ്രമാം ഗാനത്തിന്‍ അഖണ്ട താളം ......