Sunday, July 17, 2016

ആകുലയതിൻ തീവ്രമാം നോവുകൾ
ആകാശ കാതം വിതരിയെരുമ്പോഴും
ഒരു കടൽ തിരയെൻ മനസ്സിൽ ഉയരുന്നു
ഒരു കൊടും കാറ്റിന്റെ അലകൾ പോലെ

എരിയുന്നിതാ സൂര്യൻ ഒരു കാതമകലെ
ഒരു ചെറു മഴ കാത്തു ഞാൻ നിന്നിടുന്നു
ഏതോ ഇളം കാറ്റിൽ ഒരു മഴതുള്ളിയെൻ
മനസ്സിൻ തളതിലൊരു ജീവന്റെ ചെറു കണംപോൽ

കാലമാം കടലിന്റെ ആഴങ്ങളിൽ
ഒരു നീര് കുമിളപോൽ എന്നെ ഞാൻ
അലിയിച്ചു ചേർക്കുവാൻ ഒരുപാട്
കൊതിച്ചു ഞാൻ നിന്നിടുന്നു.


Date: 26/03/16


ഒരു പൊങ്ങു തടിപോൽ കിടക്കുന്നു
ഞാൻ ഈ ഇരുണ്ട ഭൂമിതൻ മുകളിൽ
തേടുന്നു ആരെയോ താഴെയെവിടെയോ
അറിഞ്ഞതില്ല ഞാൻ കടന്നുപോന്നു
ആ ലോകത്തിന് മുകളിലെവിടെക്കോ
ഒരുയിർതെഴുന്നെൽപ്പെന്നപൊൽ

കരയുന്നിതരോക്കെയോ കേൾക്കുന്നു
ഞാൻ അറിയാതെ ചെയ്തൊരാ അപരാധങ്ങൾ
നല്കുക മാപ്പെനിക്കരിയില്ലയാകുമോ  നിങ്ങൾക്ക്
അറിഞ്ഞിതൊന്നും ഞാൻ ചെയ്തതില്ല

മറയുന്നു  ഭൂതലം എൻ കാഴ്ചകളിൽ എങ്കിലും
കേൾക്കുന്നു നിങ്ങൾതൻ ആർത്തനാദം
ഒരുപിടി ഓർമ്മകൾ വിതറി ഞാൻ പോകുന്നു
ഒരുകാതം അകലേക്ക്‌ മറവിലേക്ക്‌



Date: 17/10/2015
പരസ്പരം മൌനമായ് അങ്ങകലേക്ക്
നോക്കിയിരിക്കുന്നു നമ്മളീ ഒറ്റത്തുരുത്തിൽ
ഇറ്റിടുവീഴുന്ന പ്രണയമെൻ കണ്‍കളിൽ
ഒരുമധുര സ്വപ്നമായ് പകർന്നിടുന്നു

ഈ മൌനവും സ്വപ്നവും നിൻ കണ്ണിണകളിൽ
തീർക്കുന്നു ഒറ്റമരതിൻ കഴുമരവും
ഒടുവിൽ നിൻ മൌനവും ഒരുപാടു പ്രണയവും
ഏറ്റുന്നു എന്നെയാ കഴുമരത്തിൽ .....

നിൻ പ്രണയ സുന്ദരമീ കണ്ണിണകളിൽ
ഒരിറ്റു പ്രാണ വായുവിനായ് അലയുന്നു
ഞാനൊരു വിരഹ ദേഹിയെ പോൽ.....
വിരഹ ദേഹിയെ പോൽ .....


Date : 17/10/2015

കാലം


ശുദ്ധം ശൂന്യം ഈ മഹാതിമിരം
ബാധിതമായോ മാളോർക്കെല്ലാം

ശുദ്ധം ശൂന്യം ഈ ബോധമണ്ഡലം
നഷ്ടപെട്ടുവോ മനുഷ്യരാശിക്ക്‌

ശുദ്ധം ശൂന്യം ഈ സിരാകേന്ദ്രം
കൂട്ടുന്നതില്ലേ കാണുന്ന കാഴ്ചകൾ

ശുദ്ധം ശൂന്യം ഈ മഹാഭൂതലം
അറിയുന്നില്ലേ വരുംകാല കാഹളം