Sunday, May 9, 2010

കിഴക്കുദയം പടിഞ്ഞാരസ്തമയം
പകലിനുമീതെ രാത്രി തന്‍ പ്രണയം
രാത്രി പകലിന്‍ പ്രണയ നാളുകളില്‍
സന്ധ്യകള്‍ സാക്ഷിയായ് നിന്നു....
പ്രകൃതി തന്‍ സൃഷ്ട്ടിയാം സൂര്യനും
ചന്ദ്രനും സാക്ഷികള്‍ നില്‍ക്കവേ
അനുരാഗത്തിന്‍ വിത്തുകള്‍
മുള പൊട്ടിവിടരുന്നു വീണ്ടുമേ
എങ്കിലും ഒരുമിക്കതൊരിക്കലും
പ്രണയിച്ചു മാത്രം അലഞ്ഞിടുന്നു....

Saturday, May 8, 2010

മനുഷ്യാ നീ മണ്ണാകുന്നു....

മനുഷ്യാ നീ മണ്ണാകുന്നു....
മനുഷ്യ ജന്മം മരമാകുന്നു...
മരണം മിന്നല്‍ പ്പിന്നരാകുന്നു..
മിന്നലാല്‍ മരം മണ്ണാകുന്നു.
------------******-----------
മരണമണി മുഴങ്ങുന്നു
മരീചിക ഉണരുന്നു
ആ രാവിന്‍ നിശബ്ദതയിലാ-
രുടെയോ വരവിന്‍റെ സൂചന
കാലടി ശബ്ദം മുഴങ്ങുന്നു
ഒരു കയര്‍ മുറുകുന്നു....
ആ ദുര്‍ബല സത്യം ഹാ !!
മനുഷ്യാ നീ മണ്ണാകുന്നു....

ഹൃദയ രാഗം....

ഒരു വീണ പൂവിന്‍ കഥ പോലെ
ഒരു രാക്കിളി തന്‍ പാട്ട് പോലെ
അകലെയെങ്ങോ ഒഴുകീടുന്നു
സ്നേഹര്‍ദ്രമായൊരു പ്രണയ ഗാനം.

എന്നോ മറന്നൊരീ ഈണം പോലെ
ആരോ ചൊല്ലിയ വരികള്‍ പോലെ
ആരോടും മിണ്ടാതെ അലഞ്ഞിടുന്നു
കാറ്റിലാ നിശബ്ദമാം പ്രേമഗാനം.

പൌര്‍ണമി രാത്രി തന്‍ നിലാവു പോലെ
പാല പ്പൂവിന്‍റെ ഗന്ധം പോലെ
നിലാവിന്‍ നിഴലായി നീങ്ങിടുന്നു
താളം മറന്നോരീ ഹൃദയരാഗം.