Thursday, May 13, 2010

ഉണരുന്ന നേരെത്ത് ഉറങ്ങാതിരിക്കുവാന്‍
ഉഴലുന്നു ഞാനിപ്പോള്‍ അറിയാതെ തന്നെയും
ഉറക്കം കണ്ണുകളില്‍ നടനമാടുമ്പോഴും
ഉറങ്ങാതിരിക്കുന്നു ഞാന്‍ ഒരു മാത്രയെങ്കിലും.
-------------*****------------------*****------------
ഇനിയില്ല സഹനത്തിന്‍ ശക്തി എനിക്കെങ്കിലും
കണ്ണുകള്‍ തുറന്നു ഞാന്‍ ഉറങ്ങാതിരിക്കുവാന്‍
നിന്ദ്രതന്‍ ലോകത്തില്‍ സ്വപ്നങ്ങളൊക്കെയും
എന്‍ സഖാക്കളായി മാറുന്നിതിപ്പോഴും.
----------*****---------------------*****------------
ഇനിയോരിടവേളയ്ക്കായി കാത്തിരിക്കുന്നു ഞാന്‍
മറ്റൊരു ലോകത്തിന്‍ മധുരിമ നുണയുവാന്‍
ഇടവേള എന്നിലെയ്ക്കടുത്തു കൊണ്ടിരിക്കെ
തളര്‍ന്നുറങ്ങുന്നു ഞാന്‍ ...... വിട പറയുന്നു ഞാന്‍ ......
മനസ്സിന്‍റെ ദുഃഖങ്ങള്‍ എപ്പോഴോ മറ-
നീക്കിയെന്‍ മുന്നില്‍ തീരാത്ത ദുഖത്തിന്‍
ഉറവപോലെ, ഈതോ ദുരന്തത്തിന്‍
കഥകളിലെന്നപോലെ എപ്പോഴോ വീണ്ടും.
ഇരമ്പുന്ന കടലിലും വീശുന്ന കാറ്റിലും
ദുഖത്തിന്‍ തേങ്ങലുകള്‍ ഞാനറിഞ്ഞു .
ഏകാന്തതയും വരിഞ്ഞു മുറുക്കുന്നു എന്നെ-
യിപ്പൊഴും ഒരു കൊലക്കയരിന്‍ ചുവട്ടിലേയ്ക്കു.
കേള്‍ക്കാം നിങ്ങള്‍ക്കുമാ തേങ്ങലുകള്‍ തന്‍
കഥകള്‍ ഒന്നുരിയാടാതെ പോലും
എന്നിട്ടുമെന്തിണോ ഒരു തുടര്‍ക്കഥ പോലെ
എന്നും തുടരുന്നിതാ ആ തേങ്ങലുകള്‍...........

Wednesday, May 12, 2010

ഇന്ദു മയൂഖമോ, ഹിന്ദോള രാഗമോ
ഇന്ദു മുഖി നിന്‍ നീള്‍ മിഴിയില്‍
കാനന ജ്യോത്സ്നയോ, കാര്‍ത്തിക പൂക്കളോ
ശ്യാമ സുമോഹന വാര്‍മുടിയില്‍
പഞ്ചമി പൂക്കളോ പാരിജാതങ്ങലോ
പാതി വിടര്‍ന്ന നിന്‍ പുഞ്ചിരിയില്‍
സന്ധ്യാ കാന്തിയോ, സൌന്ദര്യ സിന്ധുവോ
സ്വപ്ന മനോഹര പ്പൂങ്കവിളില്‍
ആദി താളമോ അലങ്കാര ദീപമോ
അപ്സര സുന്ദരി നിന്‍ കൈത്തലത്തില്‍
ആനന്ദ നടനമോ അന്ന നടത്തയോ
ആനന്ദമയി നിന്‍ കാലടിയില്‍
കോകില സ്വനമോ കല്യാണി രാഗമോ
കാവ്യ സുകോമാള ചുണ്ടുകളില്‍
പാദാംഗദാങ്ങലോ പാദകടകമോ
പരിവയ ഗാത്രി നിന്‍ പാദങ്ങളില്‍....