പരസ്പരം
മൌനമായ് അങ്ങകലേക്ക്
നോക്കിയിരിക്കുന്നു
നമ്മളീ ഒറ്റത്തുരുത്തിൽ
ഇറ്റിടുവീഴുന്ന
പ്രണയമെൻ കണ്‍കളിൽ
ഒരുമധുര
സ്വപ്നമായ് പകർന്നിടുന്നു
ഈ
മൌനവും സ്വപ്നവും നിൻ കണ്ണിണകളിൽ
തീർക്കുന്നു
ഒറ്റമരതിൻ കഴുമരവും
ഒടുവിൽ
നിൻ മൌനവും ഒരുപാടു പ്രണയവും
ഏറ്റുന്നു
എന്നെയാ കഴുമരത്തിൽ .....
നിൻ
പ്രണയ സുന്ദരമീ കണ്ണിണകളിൽ
ഒരിറ്റു
പ്രാണ വായുവിനായ് അലയുന്നു
ഞാനൊരു
വിരഹ ദേഹിയെ പോൽ.....
വിരഹ
ദേഹിയെ പോൽ .....
Date : 17/10/2015