Sunday, July 17, 2016

ആകുലയതിൻ തീവ്രമാം നോവുകൾ
ആകാശ കാതം വിതരിയെരുമ്പോഴും
ഒരു കടൽ തിരയെൻ മനസ്സിൽ ഉയരുന്നു
ഒരു കൊടും കാറ്റിന്റെ അലകൾ പോലെ

എരിയുന്നിതാ സൂര്യൻ ഒരു കാതമകലെ
ഒരു ചെറു മഴ കാത്തു ഞാൻ നിന്നിടുന്നു
ഏതോ ഇളം കാറ്റിൽ ഒരു മഴതുള്ളിയെൻ
മനസ്സിൻ തളതിലൊരു ജീവന്റെ ചെറു കണംപോൽ

കാലമാം കടലിന്റെ ആഴങ്ങളിൽ
ഒരു നീര് കുമിളപോൽ എന്നെ ഞാൻ
അലിയിച്ചു ചേർക്കുവാൻ ഒരുപാട്
കൊതിച്ചു ഞാൻ നിന്നിടുന്നു.


Date: 26/03/16


No comments: