Tuesday, April 21, 2020

Lockdown!!

ഉത്രാടപാച്ചിലാം ജീവിതത്തിലൊരര്‍ധ
വിരാമമീ മാരി പെയ്തുലയുബോള്‍, 
ഒരു പുതു വെളിച്ചത്തിൻ കാലടി കാതോര്‍ത്തിന്ന് വീണ്ടും. 

ഉദ്വേഗ ശൃംഗങ്ങൾ ഉന്മാദമാടിയോരീ
ദിനരാത്രങ്ങളില്‍, സമയക്രമങ്ങൾ 
മാറിയോരീ ഋതുവിലെ കാറ്റുപോല്‍
അകലങ്ങൾ അകാലങ്ങളായി തുടരെ 
യെവിടെയോ മനങ്ങള്‍, മരത്തിലെ 
ചില്ലകള്‍ പോലവേ അടുത്തു വന്നു. 

ദുഃഖിച്ചു! ദീക്ഷിച്ചു! യീ രാപ്പകലുകള്‍ 
ഉഷ്ണമുണര്‍ന്നോരാ ദുസ്വപ്നം പോലെ 
മാറുന്നു, മനസിന്നൊട്ടു ശീലമാക്കിയീ 
തുറുങ്കലിന്‍ ചുവന്ന ചുവരിടങ്ങൾ. 







ഒരു വ്യാധിക്കാലം

പാവമില്ല പണക്കാരന്നില്ലിവിടെ
ലോകമേതെന്നു ചോദിപ്പതില്ല
ജാതിയില്ല  മതമില്ലിവിടെ
രാഷ്ട്രീയമതൊട്ടുമില്ല
മനുഷ്യന്‍ പച്ചയായ് നില്‍ക്കുന്നു
പ്രകൃതിതൻ പ്രചണ്ട താണ്ഡവത്തില്‍. 

പണ്ടെവിടെയോ കേട്ടു! മർത്യാ - 
നീ ശുദ്ധശൂന്യന്‍, വെറും 6 അടി
മണ്ണിന്‌ ഉടയോനീ ഭൂവിടത്തില്‍. 

എത്ര സത്യം! ചുറ്റുമീ കാലത്തില്‍
കാണിച്ചു, നമ്മൾ കാഴ്ചക്കാര്‍
മൂഡപ്രൗഢമായി അഹന്തമായി 
മരുവുo വെറും താരധൂളികള്‍. 



Sunday, July 17, 2016

ആകുലയതി തീവ്രമാം നോവുക
ആകാശ കാതം വിതരിയെരുമ്പോഴും
ഒരു കട തിരയെ മനസ്സി ഉയരുന്നു
ഒരു കൊടും കാറ്റിന്റെ അലക പോലെ

എരിയുന്നിതാ സൂര്യ ഒരു കാതമകലെ
ഒരു ചെറു മഴ കാത്തു ഞാ നിന്നിടുന്നു
ഏതോ ഇളം കാറ്റി ഒരു മഴതുള്ളിയെ
മനസ്സി തളതിലൊരു ജീവന്റെ ചെറു കണംപോ

കാലമാം കടലിന്റെ ആഴങ്ങളി
ഒരു നീര് കുമിളപോ എന്നെ ഞാ
അലിയിച്ചു ചേക്കുവാ ഒരുപാട്
കൊതിച്ചു ഞാ നിന്നിടുന്നു.


Date: 26/03/16


ഒരു പൊങ്ങു തടിപോ കിടക്കുന്നു
ഞാ ഈ ഇരുണ്ട ഭൂമിത മുകളി
തേടുന്നു ആരെയോ താഴെയെവിടെയോ
അറിഞ്ഞതില്ല ഞാ കടന്നുപോന്നു
ആ ലോകത്തിന് മുകളിലെവിടെക്കോ
ഒരുയിതെഴുന്നെപ്പെന്നപൊ

കരയുന്നിതരോക്കെയോ കേക്കുന്നു
ഞാ അറിയാതെ ചെയ്തൊരാ അപരാധങ്ങ
നല്കുക മാപ്പെനിക്കരിയില്ലയാകുമോ  നിങ്ങക്ക്
അറിഞ്ഞിതൊന്നും ഞാ ചെയ്തതില്ല

മറയുന്നു  ഭൂതലം എ കാഴ്ചകളി എങ്കിലും
കേക്കുന്നു നിങ്ങത്തനാദം
ഒരുപിടി ഓമ്മക വിതറി ഞാ പോകുന്നു
ഒരുകാതം അകലേക്ക്‌ മറവിലേക്ക്‌



Date: 17/10/2015
പരസ്പരം മൌനമായ് അങ്ങകലേക്ക്
നോക്കിയിരിക്കുന്നു നമ്മളീ ഒറ്റത്തുരുത്തി
ഇറ്റിടുവീഴുന്ന പ്രണയമെ കണ്‍കളി
ഒരുമധുര സ്വപ്നമായ് പകന്നിടുന്നു

ഈ മൌനവും സ്വപ്നവും നി കണ്ണിണകളി
തീക്കുന്നു ഒറ്റമരതി കഴുമരവും
ഒടുവി നി മൌനവും ഒരുപാടു പ്രണയവും
ഏറ്റുന്നു എന്നെയാ കഴുമരത്തി .....

നി പ്രണയ സുന്ദരമീ കണ്ണിണകളി
ഒരിറ്റു പ്രാണ വായുവിനായ് അലയുന്നു
ഞാനൊരു വിരഹ ദേഹിയെ പോ.....
വിരഹ ദേഹിയെ പോ .....


Date : 17/10/2015

കാലം


ശുദ്ധം ശൂന്യം ഈ മഹാതിമിരം
ബാധിതമായോ മാളോർക്കെല്ലാം

ശുദ്ധം ശൂന്യം ഈ ബോധമണ്ഡലം
നഷ്ടപെട്ടുവോ മനുഷ്യരാശിക്ക്‌

ശുദ്ധം ശൂന്യം ഈ സിരാകേന്ദ്രം
കൂട്ടുന്നതില്ലേ കാണുന്ന കാഴ്ചകൾ

ശുദ്ധം ശൂന്യം ഈ മഹാഭൂതലം
അറിയുന്നില്ലേ വരുംകാല കാഹളം 

Monday, April 25, 2011



ഒരു കുഞ്ഞു പൂവിന്‍ സുഗന്ധമിന്നൊരു
മഞ്ഞുതുള്ളി പോലെ മനസിലലിഞ്ഞു ചേരവേ
കാലമെന്‍ കൈയിലിടുന്നു വിലങ്ങുകള്‍
ഏതോ മറയുടെ കാഹളം പോലവേ.

അരുതാത്തതൊന്നും ചെയ്തതില്ല ഞാന്‍
എന്നിട്ടുമെന്തേ എന്‍ കൈയ്കളില്‍ കരിപുരണ്ടു
കാലത്തിന്‍ മറയോ മറവിതന്‍ മയമോ
തിരശീലയിലിന്നു പ്രതിഫലിപ്പൂ.

ഋതുക്കള്‍ മാറി മറയുന്നു അങ്ങകലെ
കേവലമാം ഒരു ധ്വനി നിറയുന്നു മനസ്സിലും
ആര്‍ത്തനാദത്തിന്‍റെ കലംബലുകള്‍
ഉഴറുന്നുവല്ലോ അങ്ങു ചക്രവാളം.

ആര്‍ദ്രമാം മനസിന്‍റെ വേദന ഒരു മഞ്ഞു
തുള്ളിയില്‍ തട്ടിയുടഞ്ഞു പോകുമ്പോള്‍, ഞാന്‍
ഓര്‍ത്തു പോയ് എന്‍റെ നിരപരാധിത്വം.

Sunday, April 24, 2011

ഓര്‍മകള്‍


ഒരു മൌനസമ്മതം നല്കിയെപ്പോഴോ
മറഞ്ഞു പോയൊരു കാവ്യശകലമേ
അറിഞ്ഞില്ല നിന്നെ ഞാന്‍ ഒട്ടുമേ
ഓര്‍മതന്‍ ചിറകില്‍ നീ സ്വപ്നങ്ങള്‍
വിടര്‍തവേ, മരവിയെന്നരികില്‍ ഓടിയെത്തി
ആരോരുമറിയാതെ ഓടിയെത്തി.
മറന്ന സ്വപ്നങ്ങളും , മൌനസമ്മതങ്ങളും
കാലത്തിന്‍ യവനികയിലലിഞ്ഞു ചേര്‍ന്നു
ഇനി ഒരിക്കല്‍, വരുമോ വിരുന്നെന്‍
മനസ്സിലേക്കവ ഞാനറിയാതെ ഒരുവേള എന്നെങ്കിലും .

വാടുന്ന പുഞ്ചിരി


ഒരു വേനലിന്‍ ഗഥകാല സ്മരണയായി
ആ പനിനീര്‍ പുഷ്പം വാടി നിന്നു.
ഒരു പാട് സ്നേഹിച്ച ആ പൂവിന്‍ ഇതളുകളില്‍
ഒരിതി ക്ഷീണം പടര്‍ന്നിരുന്നു.

ഒരു സന്ധ്യയില്‍ നട്ടോരീ ചെടി എന്‍-
മുറ്റത്തു ഒരു പാട് നാളുകള്‍ പരിചരിച്ചു
എന്നും വെള്ളമൊഴിച്ചും തണലേകിയും
ഒരു പാട് നാളുകള്‍ ഞാന്‍ പരിചരിച്ചു.

ദിവസങ്ങള്‍ ആഴ്ചകള്‍ വഴിമാറവേ
കണ്ടു ഞാനൊരുപുലരിയില്‍ ഒരു
പൂവിന്‍റെ പുഞ്ചിരിയാര്‍ന്ന ആ മുഖം
ഒരു മന്ദഹാസത്തില്‍ നോക്കി ഒരിത്തിരി ആഹ്ലാദത്തില്‍.

എന്തൊരു സൌന്ദര്യമാണതിന്‍ പുഞ്ചിരി
എന്നിട്ടും എന്നേക്കും അതില്ല പോലും
ഒരിത്തി നാളിന്‍റെ ആഹ്ലാദമെങ്കിലും
ഇന്നിദാ വാടുന്നു ഈ വേനലില്‍ ആ പുഞ്ചിരി.

Sunday, January 30, 2011

ഒരായിരമിഷ്ടങ്ങള്‍ മനസ്സിലുണ്ടെങ്ങിലും
ഒരരവയര്‍ നിറയ്ക്കാനത് പോരുമോ .....
മനസിലുണ്ടയിരുന്നോരിഷ്ടങ്ങള്‍ ബാല്യത്തില്‍
ഒരുപ്പാട്‌ നാളും ഞാന്‍ താലോലിച്ചു.

പിന്നെടെപ്പോഴോ ജീവിത പുകമറയെന്നെ
പിടിച്ചുലയ്ക്കെ അറിയാതെ അടിപതറി
ഒരിക്കലും കരുതാത്ത കാണാ കയങ്ങളില്‍
വീണുപോയി....ഞാന്‍ അറിയാതെ വീണുപോയി.

അറിഞ്ഞു ഞാനെന്‍റെ കറുത്ത കൈകളെ
വൈകിയാണെങ്കിലും ഉഴറി പോയി......
ഒരര വയര്‍ നിറയ്ക്കാനായി തുടങ്ങിയ
കൃത്യങ്ങള്‍ അകലേയ്ക്ക് എന്നെ കൊണ്ടുപോയി .

ഇന്നു ഞാന്‍ കാണുന്നു എന്‍റെയീ ചെയ്തികള്‍
വെള്ളി വെളിച്ചത്തില്‍, തിരിച്ചറിവിന്‍റെ നാന്ബുകള്‍
ഒരായിരം പത്തി വിടര്‍ത്തി നില്‍ക്കെ
കഴുകട്ടെ ഞാനെന്‍റെ കൈകള്‍ ഉണരുന്ന തലമുറയ്ക്കായി...

Wednesday, June 9, 2010



അറിയാതെ എപ്പോഴോ പറയുന്ന വാക്കുകള്‍
മനസ്സിന്‍റെയുള്ളിലൊരു ചെറു നൊമ്പരം
തീര്‍ക്കവെ അറിയാതെ അന്നേന്‍റെ കണ്ണ്
നിറഞ്ഞു പോയി അറിഞ്ഞു കൊണ്ടൊന്നും
ഞാന്‍ ചെയ്തതില്ല ..സഖേ ഞാന്‍ ചെയ്തതില്ല.


എന്നിട്ടുമെൻ്റെ  മനസ്സു നീ അറിഞ്ഞില്ലയെങ്കിലും

പരിഭാവമൊട്ടില്ല അല്പംപോലും
അറിയുമോരുനാള്‍ വരും കാത്തിരിക്കാം
അറിയുന്നു ഞാന്‍ നിന്നെ അതുകൊണ്ടു മാത്രം.
മഴ പെയ്തു തോര്‍ന്ന ഈ രാവില്‍ മനസിന്‍റെ
ജാലക വാതിലിലൂടെ ഒരു മന്ദസ്മിതവുമായി
വന്നൊരു കുളിര്‍ കാറ്റിന്‍ മര്‍മ്മരം എന്‍റെ-
മനസിന്‍റെ ജാലകം തുറക്കവേ.....ഒരു പിടി
ഓര്‍മകള്‍ എന്‍ അകതാരിലങ്ങനെ പൊട്ടി
മുളക്കവേ ഓര്‍ത്തു ഞാന്‍ എന്‍ ബാല്യകാലം.

ആദ്യമായി പെയ്ത മഴയില്‍ നനഞ്ഞതും
അതിനമ്മ തന്‍ സ്നേഹത്തിന്‍ ശകാരം കേട്ടതും
പിന്നെ പൊഴിഞ്ഞ ആ മാമ്പൂ പെറിക്കിയതും,
ചെമ്പിന്‍റെ ഇലയില്‍ വെള്ളം നിറച്ചതും, എല്ലാം
എന്‍ ഓര്‍മകള്‍ക്കുള്ളില്‍ തെളിഞ്ഞു നിന്നു.

മഴയുടെ രാത്രിയില്‍ കൊള്ളിയാന്‍ മിന്നിയതും,
ഇടിമുഴക്കത്തിന്റെ ഗര്‍ജനം കേട്ടതും, പിന്നെ
പേടിച്ചു ഉറങ്ങാതെ ഒളിച്ചിരുന്നതും എന്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ തെന്ലിഞ്ഞു വന്നു.

എന്തൊരു ഭംഗിയാണീ മഴയ്ക്ക്‌ അതില്‍
മുങ്ങി നിവര്‍ന്നു ഞാന്‍ ഓര്‍ത്തുപോയ് ഞാന്‍
ആ സുന്ദരമായോരെന്‍ ബാല്യകാലം... എന്നും
കൊതിക്കുന്ന ആ എന്‍റെ ബാല്യകാലം.....

Sunday, June 6, 2010


കണിക്കൊന്ന കൊമ്പില്‍ ഇളകിയാടും
സ്വര്‍ണവര്‍ണ്ണ പൂക്കളെ.......
കണ്ടുവോ നിങ്ങളെന്‍ പ്രിയയെ
പാറിപ്പറക്കുന്ന പക്ഷികളെ
നിങ്ങളോ കണ്ടുവോ എന്‍ പ്രിയയെ
മറന്നു ഞാനിന്നു കണ്ടനാളും
മറന്നുവോ അവളെന്നെയും
ഒരിക്കല്‍ ഞാന്‍ വന്നിരുന്നവള്‍ക്കായി
ഈ പൂത്തകണിക്കൊന്ന ചുവട്ടിലും.
കണ്ടില്ല ഞാനന്നുമവളെ എന്‍
പ്രിയയെ, ജീവന്‍റെ ജീവനെ.
ഒരിക്കല്‍ ഞാന്‍ കേട്ട മധുരസ്വരം
എന്‍റെ ഹൃദയഗീതത്തിന്‍
അതില്‍പ്പിന്നെ ഞാനിന്നും
പാടുന്നു അവള്‍ക്കായി എന്‍
ഹൃദയത്തിന്‍ ജീവരാഗം.
വന്നില്ല എന്നിട്ടും അവളെന്‍റെ സമീപം
ഒരു സ്വരരാഗഗാനലാപമായി വീണ്ടും
കാത്തിരിപ്പൂ ഞാനവള്‍ക്കായി
വീണ്ടുമീ കണിക്കൊന്ന ചുവട്ടിലും......


പാദസരങ്ങളില്‍ ഉണരും പദങ്ങളെ
പാദമുദ്രകള്‍ക്ക് നിങ്ങള്‍ തോഴിമാര്‍
ലാസ്യനടനത്തിന്‍ താള പദങ്ങളില്‍ ഇന്നും
ആദിയുണരുന്നു കലയുടെ നടനം
ഒരു നദിയുടെ കളകള നാദമായി ഉണരും
സംഗീതത്തിന്‍ ധ്വനികളെ നിന്‍
കാലടികളില്‍ നടന കെദരമാക്കൂ
കാവ്യകലയുടെ വിതുമ്പലുകള്‍
നിങ്ങള്‍ കേള്‍ക്കുന്നുവോ, എങ്ങോ ....
നടനത്തിന്‍ സൌകുമാര്യമാകുന്ന
താളലയ ഭാവമാം ലാസ്യവും-
ഉണരുന്നു നിന്‍ പദങ്ങളിന്നും.

വിട പറയുവാന്‍ ....

വിട പറയുവാനൊരു വാചകം തരു
മനസ്സിലെ പാകിയ സൗഹൃദങ്ങള്‍
വലിചെറിയുവാനൊരു മനസ്സും ....
പണ്ട് മാ! നിഷാദ പാടിയ മുനിയെ-
വിടെ ഇന്നീ കൊടും പാതകചൂടില്‍
എല്ലമെരിഞ്ഞടങ്ങവേ ...
കാണാം എനിക്ക് കനലായി കാലത്തിന്‍
അട്ടഹാസങ്ങളും ആഹ്ലാദങ്ങളും
ഇത്രെയും ആയിട്ടും ഞങ്ങള്‍ മാത്രം വിട-
പറയുവനോരുങ്ങിയതില്ലല്ലോ....
ആരരോടും പറയുവനറിയാതെ
ഏതൊ വിശദ മൂകമാം മൗനം.

Thursday, May 13, 2010

ഉണരുന്ന നേരെത്ത് ഉറങ്ങാതിരിക്കുവാന്‍
ഉഴലുന്നു ഞാനിപ്പോള്‍ അറിയാതെ തന്നെയും
ഉറക്കം കണ്ണുകളില്‍ നടനമാടുമ്പോഴും
ഉറങ്ങാതിരിക്കുന്നു ഞാന്‍ ഒരു മാത്രയെങ്കിലും.
-------------*****------------------*****------------
ഇനിയില്ല സഹനത്തിന്‍ ശക്തി എനിക്കെങ്കിലും
കണ്ണുകള്‍ തുറന്നു ഞാന്‍ ഉറങ്ങാതിരിക്കുവാന്‍
നിന്ദ്രതന്‍ ലോകത്തില്‍ സ്വപ്നങ്ങളൊക്കെയും
എന്‍ സഖാക്കളായി മാറുന്നിതിപ്പോഴും.
----------*****---------------------*****------------
ഇനിയോരിടവേളയ്ക്കായി കാത്തിരിക്കുന്നു ഞാന്‍
മറ്റൊരു ലോകത്തിന്‍ മധുരിമ നുണയുവാന്‍
ഇടവേള എന്നിലെയ്ക്കടുത്തു കൊണ്ടിരിക്കെ
തളര്‍ന്നുറങ്ങുന്നു ഞാന്‍ ...... വിട പറയുന്നു ഞാന്‍ ......
മനസ്സിന്‍റെ ദുഃഖങ്ങള്‍ എപ്പോഴോ മറ-
നീക്കിയെന്‍ മുന്നില്‍ തീരാത്ത ദുഖത്തിന്‍
ഉറവപോലെ, ഈതോ ദുരന്തത്തിന്‍
കഥകളിലെന്നപോലെ എപ്പോഴോ വീണ്ടും.
ഇരമ്പുന്ന കടലിലും വീശുന്ന കാറ്റിലും
ദുഖത്തിന്‍ തേങ്ങലുകള്‍ ഞാനറിഞ്ഞു .
ഏകാന്തതയും വരിഞ്ഞു മുറുക്കുന്നു എന്നെ-
യിപ്പൊഴും ഒരു കൊലക്കയരിന്‍ ചുവട്ടിലേയ്ക്കു.
കേള്‍ക്കാം നിങ്ങള്‍ക്കുമാ തേങ്ങലുകള്‍ തന്‍
കഥകള്‍ ഒന്നുരിയാടാതെ പോലും
എന്നിട്ടുമെന്തിണോ ഒരു തുടര്‍ക്കഥ പോലെ
എന്നും തുടരുന്നിതാ ആ തേങ്ങലുകള്‍...........

Wednesday, May 12, 2010

ഇന്ദു മയൂഖമോ, ഹിന്ദോള രാഗമോ
ഇന്ദു മുഖി നിന്‍ നീള്‍ മിഴിയില്‍
കാനന ജ്യോത്സ്നയോ, കാര്‍ത്തിക പൂക്കളോ
ശ്യാമ സുമോഹന വാര്‍മുടിയില്‍
പഞ്ചമി പൂക്കളോ പാരിജാതങ്ങലോ
പാതി വിടര്‍ന്ന നിന്‍ പുഞ്ചിരിയില്‍
സന്ധ്യാ കാന്തിയോ, സൌന്ദര്യ സിന്ധുവോ
സ്വപ്ന മനോഹര പ്പൂങ്കവിളില്‍
ആദി താളമോ അലങ്കാര ദീപമോ
അപ്സര സുന്ദരി നിന്‍ കൈത്തലത്തില്‍
ആനന്ദ നടനമോ അന്ന നടത്തയോ
ആനന്ദമയി നിന്‍ കാലടിയില്‍
കോകില സ്വനമോ കല്യാണി രാഗമോ
കാവ്യ സുകോമാള ചുണ്ടുകളില്‍
പാദാംഗദാങ്ങലോ പാദകടകമോ
പരിവയ ഗാത്രി നിന്‍ പാദങ്ങളില്‍....

Sunday, May 9, 2010

കിഴക്കുദയം പടിഞ്ഞാരസ്തമയം
പകലിനുമീതെ രാത്രി തന്‍ പ്രണയം
രാത്രി പകലിന്‍ പ്രണയ നാളുകളില്‍
സന്ധ്യകള്‍ സാക്ഷിയായ് നിന്നു....
പ്രകൃതി തന്‍ സൃഷ്ട്ടിയാം സൂര്യനും
ചന്ദ്രനും സാക്ഷികള്‍ നില്‍ക്കവേ
അനുരാഗത്തിന്‍ വിത്തുകള്‍
മുള പൊട്ടിവിടരുന്നു വീണ്ടുമേ
എങ്കിലും ഒരുമിക്കതൊരിക്കലും
പ്രണയിച്ചു മാത്രം അലഞ്ഞിടുന്നു....

Saturday, May 8, 2010

മനുഷ്യാ നീ മണ്ണാകുന്നു....

മനുഷ്യാ നീ മണ്ണാകുന്നു....
മനുഷ്യ ജന്മം മരമാകുന്നു...
മരണം മിന്നല്‍ പ്പിന്നരാകുന്നു..
മിന്നലാല്‍ മരം മണ്ണാകുന്നു.
------------******-----------
മരണമണി മുഴങ്ങുന്നു
മരീചിക ഉണരുന്നു
ആ രാവിന്‍ നിശബ്ദതയിലാ-
രുടെയോ വരവിന്‍റെ സൂചന
കാലടി ശബ്ദം മുഴങ്ങുന്നു
ഒരു കയര്‍ മുറുകുന്നു....
ആ ദുര്‍ബല സത്യം ഹാ !!
മനുഷ്യാ നീ മണ്ണാകുന്നു....