Tuesday, April 21, 2020

Lockdown!!

ഉത്രാടപാച്ചിലാം ജീവിതത്തിലൊരര്‍ധ
വിരാമമീ മാരി പെയ്തുലയുബോള്‍, 
ഒരു പുതു വെളിച്ചത്തിൻ കാലടി കാതോര്‍ത്തിന്ന് വീണ്ടും. 

ഉദ്വേഗ ശൃംഗങ്ങൾ ഉന്മാദമാടിയോരീ
ദിനരാത്രങ്ങളില്‍, സമയക്രമങ്ങൾ 
മാറിയോരീ ഋതുവിലെ കാറ്റുപോല്‍
അകലങ്ങൾ അകാലങ്ങളായി തുടരെ 
യെവിടെയോ മനങ്ങള്‍, മരത്തിലെ 
ചില്ലകള്‍ പോലവേ അടുത്തു വന്നു. 

ദുഃഖിച്ചു! ദീക്ഷിച്ചു! യീ രാപ്പകലുകള്‍ 
ഉഷ്ണമുണര്‍ന്നോരാ ദുസ്വപ്നം പോലെ 
മാറുന്നു, മനസിന്നൊട്ടു ശീലമാക്കിയീ 
തുറുങ്കലിന്‍ ചുവന്ന ചുവരിടങ്ങൾ. 







ഒരു വ്യാധിക്കാലം

പാവമില്ല പണക്കാരന്നില്ലിവിടെ
ലോകമേതെന്നു ചോദിപ്പതില്ല
ജാതിയില്ല  മതമില്ലിവിടെ
രാഷ്ട്രീയമതൊട്ടുമില്ല
മനുഷ്യന്‍ പച്ചയായ് നില്‍ക്കുന്നു
പ്രകൃതിതൻ പ്രചണ്ട താണ്ഡവത്തില്‍. 

പണ്ടെവിടെയോ കേട്ടു! മർത്യാ - 
നീ ശുദ്ധശൂന്യന്‍, വെറും 6 അടി
മണ്ണിന്‌ ഉടയോനീ ഭൂവിടത്തില്‍. 

എത്ര സത്യം! ചുറ്റുമീ കാലത്തില്‍
കാണിച്ചു, നമ്മൾ കാഴ്ചക്കാര്‍
മൂഡപ്രൗഢമായി അഹന്തമായി 
മരുവുo വെറും താരധൂളികള്‍.